ഡെവ് ടൂര്‍ അഥവാ അപ്രുവിന്റ്റ് ചില ലീലാവിലാസങ്ങള്‍ എന്നത് പൂര്‍ണ്ണത്തില്‍ ഇടക്ക് നടക്കുന്ന സംഗതിയാ... അപ്രു അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രൂ, ആര് നടത്തിയാലും പരിപാടി ഡെവ് ടൂര്‍ അഥവാ സിസ്റ്റെത്തിനു മുന്നില്‍ ചുമ്മാ ഈച്ചയാട്ടി ഇരുന്നു ബോറടിക്കുമ്പോള്‍ എന്തെങ്കിലും പണി എടുക്കാന്‍ ഡെവലപ്പേഴ്സ് പോകുന്ന ടൂര്‍ തന്നെയാ. പണി എന്ന് പറയുമ്പോള്‍ തീറ്റ, മലകയറ്റം... മലകയറ്റം തീറ്റ... ഡെവ് ടൂര്‍ എന്ന പേരില്‍ കയറാന്‍ കേരളത്തില്‍ ഇനി വേറെ മലകള്‍ ഒന്നും ബാക്കിയില്ല എന്ന് വേണമെങ്കില്‍ പറയാം... അഥവാ ഉണ്ടെങ്കില്‍ തന്നെ ഗൂഗിള്‍ മാപ്പിലോ അപ്രുവിന്റെ കണ്ണിലോ പെടാതെ ഏതെന്കിലും മാളത്തില്‍ ഒളിച്ചിരുക്കുവാ എന്ന് കരുതിയാ മതി.
'ചുള്ളിക്കെന്താ ഡെവലപ്പ്മെന്റ് ടീമില്‍ കാര്യം' എന്ന് ചോദിക്കരുത്. കാര്യം ശരി ടെക്ക് ടീമിലേക്കാ വന്നതെങ്കിലും ഞാന്‍ ഒന്നാം ക്ലാസ് പാര്‍ട്ടി പ്രവര്‍ത്തകനാ... സീറ്റ് കിട്ടിയില്ലേല്‍ ഡെവ് ടീമിലെക്കെന്നെല്ല ഡയറക്ടര്‍ ടീമിലേക്ക് വരെ ഞാന്‍ ലയനം നടത്തി കളയും. മാത്രവുമല്ല, ഞാനും ഒണ്ടാക്കിയിട്ടുണ്ട് മൂന്നു നാല് ആപ്ലിക്കേഷന്‍സ്. പിന്നെ അതിലെ ബഗ് ഫിക്സ് ചെയ്യാന്‍ മാത്രം കഴിവുള്ള ട്രബിള്‍ ഷൂട്ടേഴ്സ് ഇത് വരെ ഭൂമിയില്‍ ജനിക്കാത്തത് കൊണ്ടും, "നാല് നേരം തിന്നാന്‍ തരുന്ന പൂര്‍ണ്ണത്തിന്റെ കയില്‍ തന്നെ കടിച്ചല്ലെടാ".. എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനും തല്‍ക്കാലം ഞാന്‍ കട്ടയും പടവും മടക്കി വെച്ച് എന്ന് മാത്രം. സോറി ഞാനോരല്പം ഇമോഷണല്‍ ആയി പോയി. നമ്മള്‍ക്ക് ടൂറിനു പോവാം... കാക്കനാട്, തൃപ്പൂണിത്തുറ, തട്ടേക്കാട് വഴി ഭൂതത്താന്‍കെട്ട്.
അപ്രൂ ഒരു ഉത്തരവാദിത്വമുള്ള കിളി ഐ മീന്‍ കണ്ടക്ടര്‍ എന്ന നിലയില്‍ ഡോറില്‍ നിന്ന് ഓരോ ആളുകളെയും തലയെണ്ണി അകത്തു കേറ്റി. ഇത്തവണത്തെ പ്രഥമ ലക്ഷ്യം ആനയെ കാണലാ...
"ഇതിനാണോഡേയ് കമ്പനി അടച്ചിട്ട് കൂട്ടമായി പോവുന്നെ, വെല്ല ഉത്സവത്തിനും പോയാ പോരെ?"
പോരാ... സംഗതി അങ്ങിനെ ആപ്പ ഊപ്പ ആനയെ ഒന്നുമല്ല, ഒന്നാം ക്ലാസ് കാട്ടാനയെ കാണിച്ചു തരാം എന്ന മോഹനവാഗ്ദാനം നല്‍കിയാണ് അപ്രൂ ഞങ്ങളെ കൊണ്ട് പോവുന്നത്. കാട്ടാന എന്ന് കേട്ടയുടന്‍ നിധീഷ് ബജാജ് അ'ളി'യന്സില്‍ വിളിച്ചു അപ്പൊ തന്നെ നാല് ഇന്‍ഷുറന്‍സ് പോളിസി എടുത്തു. മാത്രവുമല്ല, തലേ ദിവസം തന്നെ വേണ്ടപ്പെട്ടവരെ ഒക്കെ ചെന്ന് കണ്ടു യാത്ര കൂടി പറഞ്ഞിട്ടാ ലെവന്‍ ഫ്രണ്ട് സീറ്റില്‍ തന്നെ കേറി ഇരിക്കുന്നെ. നിധി അങ്ങിനാ ടൂര്‍ തുടങ്ങുമ്പോ ഫ്രണ്ടില്‍ തന്നെ ഇരിക്കും. ദീപു മോള്‍, ടിന്റു മോള്‍, സുമി മോള്‍, സ്വപ്ന മോള്‍, ഗോപു മോള്‍, സീലി മോള്‍, തുടങ്ങി സര്‍വ്വ മോളുമാരും വണ്ടില്‍ കൈ പിടിച്ചു കയറ്റാനാ ഈ ഇടപാട്. വല്യ സ്നേഹോള്ളോനാ ഈ നിധി... വണ്ടി വിട്ടാല്‍ പിന്നെ അവനെ കാണുന്നത് ബാക്ക് സീറ്റില്‍ നാലാമത്തെ പെഗില്‍ ഐസ് ക്യൂബിട്ടു കഴിയുമ്പോഴാ.. അന്നേരം അവനാണോ വണ്ടിയുടെ സ്റ്റിയറിംഗ് ആണോ കറങ്ങുന്നതെന്ന് ഒടയ തമ്പുരാന് പോലും പറയാന്‍ പറ്റില്ല.
വണ്ടി തട്ടേക്കാട് ലാന്‍ഡ് ചെയ്തു. ചൊവ്വാ ഗ്രഹത്തില്‍ വരെ ഒരു നാസയുടേയും സഹായമില്ലാതെ കണ്ടെത്താന്‍ പറ്റുന്ന സാധനമാ മ്മട നാട്ടുകാരുടെ പെട്ടിക്കട. വണ്ടി നിന്നപാടെ പെട്ടികടക്കാരന്‍ സര്‍ബത്തിനുള്ള ഗ്ലാസുകള്‍ നിരത്തി വെക്കാന്‍ തുടങ്ങി. ഓരോ ഗ്ലാസിനു നേരെ കൈവശവകാശരേഖ രേഖ വെച്ച് ഞങ്ങളും. "കാന്താരി സര്‍ബത്ത്" . ഗ്ലാസിനു നേരെ വെച്ച രേഖകളൊക്കെ ടപ്പേന്ന് വേഗത്തില്‍ കാണ്മാനില്ല. സത്യം. (ഇതിനു മുന്‍പ് കാന്താരിയിട്ട് പാലും വെള്ളം കുടിച്ചത് സ്ഫടികത്തിലെ ലാലേട്ടനാ...) എന്തായാലും കാന്തായിരിയിട്ട സര്‍ബത്ത് അടിച്ചു കരുത്ത് തെളിയിക്കാന്‍ ജിയോ, അജയന്‍, എ ഡി ആര്‍, ആന്റോ, ഞാന്‍ എന്നിവര്‍ മുന്നിട്ടിറങ്ങി. "വെല്‍!!! കരുത്ത് തെളിഞ്ഞു." ഫസ്റ്റ് പെഗ് കാന്താരി കത്തിയിറങ്ങി. എന്ന് മാത്രമല്ല. അതെ വേഗത്തില്‍ അവിടെ ഉണ്ടായിരുന്ന ടോയിലെറ്റുകളില്‍ കൂടി കരുത്ത് തെളിയിച്ചിട്ടെ ഞങ്ങള്‍ പിന്മാറിയുള്ളൂ.
ടിക്കറ്റ് എടുത്ത കൂട്ടത്തില്‍ ഒരു ഗൈഡിനെ കൂടി ഫ്രീ കിട്ടി. പുള്ളിയാണ് കാട്ടില്‍ റോമിങ്ങില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആനയെ സ്പോട്ടില്‍ വിളിച്ചു വരുത്തി ഞങ്ങള്‍ക്ക് കാണിച്ചു തരാന്‍ പോവുന്ന മഹാന്‍. അപ്രൂ ആളെ പരിചയപ്പെടുത്തി. അപ്പൊ തന്നെ ഡെവ് ടീമിലെ ആനിമല്‍ പ്ലാനറ്റ് ടീം വര്‍ക്കിച്ചായന്‍, നസ്ര, അഗ്നി തുടങ്ങിയവര്‍ ക്യാമറയും തൂക്കി പുള്ളിയുടെ കൂടെ കൂടി. പണ്ട് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനമാ സിങ്കവാലന്‍ കുരങ്ങ് എന്ന് കേട്ടപാതി സിങ്കത്തിന്റെ വാല് ഫോട്ടം പിടിച്ചു വെച്ച വേന്ദ്രനാ വര്‍ക്കിച്ചായന്‍. "ഡിഫറന്റ് ആംഗിളില്‍" ഫോക്കസ് ചെയ്ത് സിംഹത്തിന്റെ പടം എടുത്തതാ എന്നും അത് ഡെവലപ്പ് ചെയ്ത് വന്നപ്പോള്‍ വാല് മാത്രമേ ഫോട്ടത്തില്‍ കുടുങ്ങിയുള്ളൂ എന്നും വര്‍ക്കിച്ചായനോട് വൈരാഗ്യമുള്ളവര്‍ പറയും. ചുമ്മാ ഗോസിപ്പാ... "പുള്ളി വാല് തന്നെയാ എടുക്കാന്‍ നോക്കിയെ, അല്ലെ വര്‍ക്കിച്ചായാ?"
മൂന്നാലാനകളെ ഒരുമിച്ച് ഉത്സവത്തിന് കണ്ട എക്സ്പീരിയന്‍സ് വെച്ച് ഞാന്‍ എ ഡി ആറിനെയും ആന്റോയെയും ഉപദേശിച്ചു. "ഗ്രൂപ്പായി വരുന്ന കാട്ടാനയാണേല്‍ പേടിക്കണ്ട... സിംഗിള്‍ ആയി വന്നാല്‍ ഓടി രക്ഷപെട്ടോണം.." ആനകള്‍ക്കൊക്കെ സ്വന്തമായി സിംഗിള്‍ സ്റ്റാറ്റസ് വെക്കാനുള്ള സെറ്റ് അപ്പൊക്കെ ഒണ്ടോ എന്ന അര്‍ത്ഥത്തില്‍ ആന്റോ എന്നെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ ഞാന്‍ ഉപദേശം തുടര്‍ന്നു. "എങ്ങാനും സിംഗിളാന അറ്റാക്ക് ചെയ്യാന്‍ വന്നാല്‍ നേരെ ഓടരുത്; വളഞ്ഞോടിക്കോണം."
"വളയുമ്പോ ഇന്‍ഡിക്കേറ്റര്‍ വല്ലതും???" അജയന്‍...
"ഉവ്വാ... ചാകാന്‍ പോകുമ്പോഴാ ഇന്‍ഡിക്കേറ്റര്‍, ചളിയടിക്കാതെ പോടെയ്..." എഡിആര്‍...
"ശ് ശ് ശ് ശ് ശ് ശ്!!!!!!" ഗൈഡ് ഞങ്ങളുടെ ഡിസ്കഷനില്‍ ഇടപെട്ടു. "ദാ!! ഇത് കണ്ടോ?" ഉടന്‍ തന്നെ ക്യാമറ തേര്‍ട്ടിഫൈവ് ഫ്രെയിമില്‍ ഇട്ട്, ക്രെയിനില്‍ വെച്ച് അഗ്നി, വര്‍ക്കിച്ചായന്‍ എല്ലാം റെഡി. നിധി ഉടന്‍ തന്നെ ഒരു നീളന്‍ വടി ഓടിച്ചു കൈയില്‍ പിടിച്ചു.
"എന്തിനാടെയ് ആനയെ തല്ലി കൊല്ലാന്‍ പോവാണോ നീ?"
"അല്ലടെയ്, ഇത് ആനക്കോലാ...ആനയെ പറ്റിക്കാനാ... എങ്ങാനും ആന തട്ടാന്‍ വന്നാല്‍ ഒരു പാപ്പാന്‍ ആണെന്ന ബഹുമാനമൊക്കെ തോന്നിക്കോട്ടേ. "
"കഷ്ടം!!!"
ഞങ്ങള്‍ എല്ലാവരും ഗൈഡ് പറഞ്ഞ ഡയറക്ഷനില്‍ നോക്കി.
"അവിടെ അല്ല ഇവിടെ..." ഗൈഡ് നിലത്തോട്ടാ കൈ ചൂണ്ടുന്നത്. ഞങ്ങളും സൂക്ഷിച്ചു നോക്കി.
"ഇനി ആനയെങ്ങാനും മഹാബലിയെ പോലെ ഭൂമിക്കടിയില്‍ നിന്നാണോ വരുന്നത്?" അജയന്‍
"അതല്ല... ദാ കണ്ടോ പുലി നടന്നു പോയ പാട്..."
ശരിയാ നാല് കുഴി പാടുകള്‍...ഞങ്ങളൊന്ന് കിടുങ്ങി. അത് നേരെ ഒരു മരത്തിന്റെ പിന്നിലേക്ക് പോയിരിക്കുന്നു. ഞങ്ങള്‍ പിന്തുടര്‍ന്നു. അതാ മരത്തിനു പിന്നില്‍ പതിയിരിക്കുന്നു.
"വാട്ട്!!! തട്ടമിട്ട പുലിയോ???? അതും തട്ടേകാടില്‍"
മറ്റാരുമല്ല, നസ്ര, പുള്ളിക്കാരി മരത്തിന്റെ മറയില്‍ ഇരുന്ന് സ്വന്തം ചെലവില്‍ ഒരു എട്ടുകാലിയുടെ പടമെടുക്കുന്നു. ഞങ്ങള്‍ കാല്പാടില്‍ സൂക്ഷിച്ചു നോക്കി...
"അയാം ദി സോറി... അത് ചെരുപ്പിന്റെ ഹീല്‍ മാര്‍ക്കാ..." ഗൈഡ് ഇളിഞ്ഞ ചിരി ചിരിച്ചു.
അടുത്ത സെക്കന്റില്‍ പുള്ളി കര്‍മ്മനിരതനായി. ക്രൈം സ്പോട്ടില്‍ വന്ന സ്നിഫിംഗ് ഡോഗിനെ പോലെ പുള്ളി മണം പിടിച്ചു.
"മണം..."
"ശരിയാ... ചേട്ടന്റെ യൂണിഫോം കണ്ടാലറിയാം ഈ കാട്ടില്‍ തുള്ളി വെള്ളമില്ലെന്നു" എ ഡി ആര്‍.
"അതല്ല! ആനയുടെ മണം... ശ്രദ്ധിക്കൂ...ശ്രദ്ധിക്കു"
"അതില്‍ വലുതായി ശ്രദ്ധിക്കാനൊന്നുമില്ല. ദാ ഈ കിടക്കുന്ന ആനപിണ്ടത്തിന്റെയാ... ഞാനിപ്പോ കേറി ചവിട്ടിയേ ഉള്ളു.." ആന്റോ.
ഗൈഡ് വീണ്ടും ഇളിഞ്ഞ ചിരി..എങ്കിലും ധൈര്യം വിടാതെ പറഞ്ഞു. "പിണ്ടം കണ്ട സ്ഥിതിക്ക്, ആന ഈ പരിസരത്ത് തന്നെ കാണും. ഒറ്റ പീസ് പിണ്ടമല്ലേയുള്ളൂ... അപ്പൊ ഒറ്റയാനാ..."
"അപ്പൊ രണ്ടു പീസ് ഉണ്ടാരുന്നേല്‍ രണ്ടാനാ ഉണ്ടായേനെ അല്ലെ." അപ്പ്രൂ തന്റെ ലോജിക് അപ്ലൈ ചെയ്തു.
"ഒന്ന് പോടെയ്, ഈ പിണ്ടം പുള്ളി ഇന്നലെ ഏതോ ഉത്സവപറമ്പിന്ന് സംഘടിപ്പിച്ചതാ...ആനയുടെ മണം പോലും.." അജയന്‍ കലിപ്പായി. ആനയുടെ മുന്നില്‍ പെട്ടാല്‍ തന്റെ സിക്സ് പാക്ക് കാണിച്ചു വിരട്ടണം എന്നൊക്കെ കരുതി വന്നതാ അജയന്‍...
കാട് മുഴുവന്‍ അലഞ്ഞു, ഒരു ഡെവ് ടീമും സഞ്ചരിക്കാത്ത വഴിയിലൂടെ ഒക്കെ ഞങ്ങള്‍ നടന്നു, ഒരു ഭ്രാന്തനെ പോലെ. We are agoing to break all the conventional methods of finding out Kaattaana. ഒരു ആനക്ക് വേണ്ടി... ആനയുടെ ഫോട്ടത്തിനു വേണ്ടി... ഒന്നും സംഭവിച്ചില്ല.
"ആനകള്‍ കൂട്ടമായി പെയ്ഡ് വെക്കേഷന്‍ എടുത്തു കാണാം. Who is the ADMIN of the shift here? ഇത്രയും ആനകള്‍ക്ക് ഒരു ബാക്ക് പോലുമില്ലാതെയാണോ Leave കൊടുക്കുന്നെ. " കൂട്ടത്തില്‍ ഉള്ള ഒരു കോര്‍ ടീം മെമ്പര്‍ എന്ന നിലയില്‍ അഗ്നി തന്റെ അധികാരം പ്രയോഗിച്ചു.
"അതൊന്നുമല്ല. നിങ്ങളൊക്കെ നടക്കുന്ന വഴി ബഹളം വെച്ചിട്ടാ ആനകള്‍ വരാതിരുന്നെ" ഗൈഡ് തന്റെ അവസാന അടവെടുത്തു.
"ഉവ്വാ!!!എന്നിട്ടാ ഉത്സവത്തിന് ശിങ്കാരി മേളവും കേട്ട് ആനകള്‍ കൂളായിട്ടു തലയാട്ടി നിക്കുന്നത്..." എ ഡി ആര്‍ വീണ്ടും. "ഒന്ന് പോ ചേട്ടാ"
"ദാ ആ ഇരുമ്പ് ഗ്രില്ലിന് പിറകില്‍ ചിലപ്പോ കാണും. വയലന്റായ ആനകളെ തടഞ്ഞു നിര്‍ത്തുന്ന ഗ്രില്ലാ" അപ്രൂ വീണ്ടും തന്റെ ലോജിക് അപ്ലൈ ചെയ്തു.
" പോടാ പൊട്ടാ... അത് നമ്മള്‍ കേറി വന്ന ഗെയ്റ്റാ"
"വാട്ട്"
"അതെ, നമ്മള്‍ കാടായ കാട് മുഴുവന്‍ ചുറ്റി തുടങ്ങിയിടത്ത് തന്നെ എത്തിയിരിക്കുന്നു...
"അടിയെടാ ആന്റോ അവനെ..." ജിയോ "കോപ്പിലെ കാട്ടാന!!! നടന്നു നടന്ന് മനുഷ്യന്റെ ഊപ്പാടിളകി" ജിയോ വീണ്ടും വയലന്റ്...
ക്ലൈമാക്സ്:
1. റൂട്ട് മാറ്റി അപ്പ്രൂ ഞങ്ങളെ കോടനാട് ആനവളര്‍ത്തു കേന്ദ്രത്തില്‍ കൊണ്ട് പോയി വാക്ക് പാലിച്ചു. "ഈ ആനകളൊക്കെ പണ്ടും കാട്ടില്‍ തന്നെ ആയിരുന്നല്ലോ" അപ്രൂവിന്റെ ലോജിക്കല്‍ കണ്ക്ലൂഷന്‍.
2. ആന പിണ്ടത്തിന്റെ "ഡിഫറന്റ് ആംഗിളില്‍" ഉള്ള ഫോട്ടോ എടുത്ത് "വംശനാശം നാശം സംഭവിക്കുന്ന കാട്ടാനയുടെ പിണ്ടം" എന്ന ടൈറ്റിലില്‍ വര്‍ക്കിച്ചായന്‍ ഫ്ലിക്കറില്‍ അപ്‌ലോഡ് ചെയ്തു.
3. കാന്താരി സര്‍ബത്തിന്റെ ആഫ്ടര്‍ എഫെക്ടില്‍ അപ്പോഴും കോടനാട്ടെ ടോയിലെറ്റുകളില്‍ "കരുത്ത് തെളിയിക്കുക"യായിരുന്നു എ ഡി ആറും, ആന്റോയും, ജിയോയും, അജയനും, ഞാനും...
(തുടരും)

1 comment:
Good narration
Post a Comment